കടലിൽ ഒരു ആഡംബര യാത്ര; ജിദ്ദയിൽ 'ലക്ഷ്വറി വാട്ടർ ടാക്സി' ഉദ്ഘാടനം ചെയ്തു
ജിദ്ദ ഗവർണർ സൗദ് ബിൻ അബ്ദുല്ല ബിൻ ജലവി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

ജിദ്ദ: കടൽയാത്രാനുഭവം കൂടുതൽ മനോഹരമാക്കാൻ ലക്ഷ്യമിട്ടുള്ള 'ലക്ഷ്വറി വാട്ടർ ടാക്സി' സേവനത്തിന് തുടക്കമായി. ജിദ്ദ ഗവർണർ സൗദ് ബിൻ അബ്ദുല്ല ബിൻ ജലവി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിയുടെ കീഴിലാണ് പുത്തൻ യാത്രാ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രസിഡന്റ് എഞ്ചിനീയർ ഫവാസ് അൽ സഹ്‌ലി, ജിദ്ദ മേയർ സാലിഹ് അൽ തുർക്കി എന്നിവരും പങ്കെടുത്തു.
നിലവിൽ ജിദ്ദ യാച്ച് ക്ലബ്ബിനെ കേന്ദ്രീകരിച്ചാണ് ഈ സേവനം പ്രവർത്തിക്കുന്നത്. വരും ഘട്ടങ്ങളിൽ ജിദ്ദ കോർണിഷിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും. അത്യാധുനിക സാങ്കേതികവിദ്യയും മികച്ച ഡിസൈനും സമ്മേളിക്കുന്നതാണ് ഈ ആഡംബര ബോട്ടുകൾ. യാത്രക്കാർക്ക് സുരക്ഷിതവും സുഖകരവുമായ യാത്ര ഇത് ഉറപ്പുനൽകുന്നു. കൂടാതെ വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും കടൽസൗന്ദര്യം ആസ്വദിക്കാനുള്ള മികച്ച മാർഗ്ഗം കൂടിയാണിത്.
Adjust Story Font
16

