Quantcast

സൗദിയിലെ അബഹയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

MediaOne Logo

Web Desk

  • Published:

    10 July 2023 2:50 AM IST

Malayali youth died
X

കഴിഞ്ഞ ദിവസം സൗദിയിലെ അബഹയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ആറു മാസം മുമ്പ് സൗദിയിൽ എത്തിയ കോഴിക്കോട് ചെറുവാടി സ്വദേശി ചുള്ളിക്കപ്പറമ്പ് അക്കരപറമ്പിൽ ഹാരിസ് ആണ് മരിച്ചത്. 32 വയസായിരുന്നു.

ഹാരിസിൻ്റെ സഹപ്രവർത്തകരായ കോഴിക്കോട് മുക്കം സ്വദേശി മുജീബ് റഹ്മാൻ, മലപ്പുറം വാഴക്കാട് ഫജിർ സാദിഖ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ആണ് അപകടം നടന്നത്. ജോലി സ്ഥലമായ റിജാൽ അൽമയിലേയ്ക്ക് ആണ് ഇവർ കാറിൽ പോയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

TAGS :

Next Story