മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ഈസ്റ്റ് കോഡൂർ സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. ഈസ്റ്റ് കോഡൂർ പരേരങ്ങാടി സ്വദേശി അബ്ദുൽ മജീദ് (57) ആണ് മരിച്ചത്. താമസ സ്ഥലത്തുനിന്ന് ശ്വാസതടസത്തെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഫൈസലിയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: മുനീറ. മക്കൾ: നിഷാന ഷെറിൻ, മബ്റൂക്ക്(ദുബൈ). മൃതദേഹം സുലൈമാനിയയിലെ ഈസ്റ്റ് ജിദ്ദ ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കും. സഹായങ്ങൾക്കും മറ്റും ജിദ്ദ കെഎംസിസി വെൽഫയർ വിങ് കൂടെയുണ്ട്.
Next Story
Adjust Story Font
16

