Quantcast

എഎഫ്‌സി ഏഷ്യൻ കപ്പ്: റിയാദിലെ നറുക്കെടുപ്പ് മാറ്റിവച്ചു

ഏപ്രിൽ 11 ന് ദിരിയയിലായിരുന്നു നറുക്കെടുപ്പ് നടക്കാനിരുന്നത്

MediaOne Logo

Web Desk

  • Published:

    27 March 2026 5:52 PM IST

AFC Asian Cup draw in Riyadh postponed
X

റിയാദ്: സൗദി അറേബ്യയിൽ നടക്കുന്ന 2027 ലെ എ.എഫ്.സി ഏഷ്യൻ കപ്പിന്റെ അന്തിമ നറുക്കെടുപ്പ് മാറ്റിവച്ചു. ഏപ്രിൽ 11 ന് റിയാദിലെ ദിരിയയിൽ നടക്കാനിരുന്ന നറുക്കെടുപ്പ് ചടങ്ങാണ് മാറ്റിവച്ചത്. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) ഇക്കാര്യം അറിയിച്ചത്. ബന്ധപ്പെട്ട എല്ലാവർക്കും നറുക്കെടുപ്പ് ചടങ്ങിൽ സുഗമമായും തടസ്സങ്ങളില്ലാതെയും പങ്കെടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനാണ് നടപടിയെന്നും വ്യക്തമാക്കി. നറുക്കെടുപ്പുമായ ബന്ധപ്പെട്ട പുതിയ വിവരങ്ങൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.

സൗദിയിലാണ് 2027 എഎഫ്‌സി ഏഷ്യൻ കപ്പ് നടക്കുക. 2027 ജനുവരി 7 മുതൽ ഫെബ്രുവരി 5 വരെയാണ് ടൂർണമെന്റ്. 24 ദേശീയ ടീമുകൾ പങ്കെടുക്കും. റിയാദ്, ജിദ്ദ, അൽ ഖോബാർ എന്നീ നഗരങ്ങൾ ആതിഥേയത്വം വഹിക്കും.

TAGS :

Next Story