ജിദ്ദയിൽ അൽ അജ്‌വാദ് പാർക്ക് തുറന്നു
70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്

ജിദ്ദ: ജിദ്ദയിലെ അൽ അജ്‌വാദ് പാർക്ക് തുറന്നു. ജിദ്ദ ഗവർണർ സൗദ് ബിൻ അബ്ദുള്ള ബിൻ ജൽവി പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഏകദേശം 70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 3.1 കോടി റിയാൽ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. 26,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടമാണ് പാർക്കിന്റെ പ്രധാന ആകർഷണം.
പാർക്കിന് ചുറ്റുമായി വ്യായാമത്തിനായി 1,210 ചതുരശ്ര മീറ്റർ നീളത്തിൽ ഡബിൾ ട്രാക്കുകൾ ഉൾപ്പടെയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി 1,080 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ കളിസ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് മുനിസിപ്പാലിറ്റി പാർക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
Next Story
Adjust Story Font
16

