അല്‍ഹസ നവോദയ ചാമ്പ്യൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് വ്യാഴാഴ്ച

നവോദയ സാംസ്കാരിക വേദി അൽ ഹസ്സ റീജിയണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 8ന് ഹുഫൂഫിൽ വച്ച് "നവോദയ ചാമ്പ്യൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ടൂർണമെന്റിന് മുന്നോടിയായി നവോദയ ഫുട്ബോൾ ടീമിന്റെ ഈ സീസണിലേക്കുള്ള ജഴ്സി പ്രകാശനം ചെയ്തു. കേരള നിയമസഭ സ്പീക്കർ എഎൻ ഷംസീർ ജേഴ്സി പ്രകാശനം ചെയ്തു. അൽ ഹസ്സ റീജിയണൽ സാമൂഹ്യക്ഷേമ കമ്മറ്റി ജോ:കൺവീനർ ശ്രീ സുനിൽകുമാർ തലശ്ശേരി ഏറ്റുവാങ്ങി. അല്‍ഹസ്സ നവോദയ എഫ്സി ടൂര്‍ണമെന്‍റില്‍ കളിക്കും. അൽ ഹസ്സയിലെ ഫുട്ബോൾ ടീമുകളുടെ അസോസിയേഷനായ ഹസ്സ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് ഹസ്സയിലെ എട്ട് പ്രധാനപ്പെട്ട ടീമുകളെ അണിനിരത്തിയാണ് ടൂർണ്ണമെന്റ് നടത്തുന്നത്. നവോദയ എഫ്സി, സോക്കർ എഫ്സി, പിഎഫ്സി, എഎഫ്സി, ഹരിത കെഎംസിസി, സൽമാനിയ എഫ്സി, യുണൈറ്റഡ് എഫ്സി, നദ എഫ്സി തുടങ്ങിയ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. അൽ ഹസ്സയിലെ സ്പോർട്സ് പ്രേമികളുടെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നവോദയ പ്രവർത്തകർ.
Adjust Story Font
16

