Quantcast

ലോക ശ്രദ്ധയിലേക്ക് അമിത ഏലിയാസ്; സൗദി ബി​ഗ് ബജറ്റ് ചിത്രം 'സെവൻസ് ഡോ​ഗിൽ' മലയാളിയും

ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽകൂടി റിലീസിനൊരുങ്ങുകയാണ് ചിത്രം

MediaOne Logo

Web Desk

  • Published:

    14 Jun 2026 8:06 PM IST

Amitha Alias ​​to the worlds attention; Malayali also in Saudi big budget film Seven Dogs
X

റിയാദ്: സൗദി അറേബ്യ നിർമിച്ച അറബ് ലോകത്തെ തന്നെ ബിഗ് ബജറ്റ് ചിത്രമായ സെവൻ ഡോഗ്സിൽ വേഷമിട്ട് മലയാളിയും. തൃശൂർ ചുവന്ന മണ്ണ് സ്വദേശി അമിത ഏലിയാസാണ് സിനിമയിലൂടെ ലോക ശ്രദ്ധ നേടുന്നത്. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽകൂടി റിലീസിനൊരുങ്ങുകയാണ് ചിത്രം. ഓരോ ദിവസവും പുതിയ റെക്കോർഡുകളിലേക്കാണ് ചിത്രം മിഴിതുറക്കുന്നത്.

ചരിത്ര സിനിമയിൽ അപ്രതീക്ഷിതമായാണ് ഭാ​ഗമാവാൻ സാധിച്ചതെന്ന് അമിത പറയുന്നു. സഞ്ജയ് ദത്ത്, സൽമാൻ ഖാൻ തുടങ്ങി വലിയ ഇന്ത്യൻ താരനിരയും ചിത്രത്തിലുണ്ട്. സൗദി തലസ്ഥാനമായ റിയാദിലെ ബിഗ് ടൈം സ്റ്റുഡിയോയിലാണ് സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. മുംബൈ പുനർ നിർമിക്കാൻ സെറ്റിട്ടത് റിയാദിലെ തിരക്കുള്ള നഗരമായ ബത്ഹയിലായിരുന്നു.

ദമ്മാമിൽ പെട്രോളിയം മേഖലയിൽ ജോലി ചെയ്യുന്ന ഷാന്റോ ചെറിയാന്റെ ഭാര്യയാണ് അമിത. അമിതക്ക് പുറമെ മറ്റ് മലയാളികളും സിനിമയിൽ വേഷമിട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ റിലീസിനൊരുങ്ങുകയാണ് ചിത്രം.150 മില്യൺ സൗദി റിയാലിലധികം ബജറ്റുള്ള ഈ ചിത്രം അറബ് സിനിമാ ചരിത്രത്തിൽ തന്നെ ഒന്നാം നിരയിലാണിപ്പോൾ.

TAGS :

Next Story