Quantcast

സൗദിയിലേക്ക് ലഹരിക്കടത്ത്; പ്രതിയായ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി

ട്രക്ക് ഡ്രൈവറായ ലൗലി റാണ ദുബൈയില്‍ നിന്നും സൗദിയിലേക്കുള്ള യാത്രക്കിടെയാണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    3 Aug 2026 10:51 PM IST

An Indian national accused in a drug smuggling case has been executed in Saudi Arabia.
X

റിയാദ്: സൗദിയില്‍ ലഹരി കടത്ത് കേസില്‍ പ്രതിയായ ഇന്ത്യകാരന്‍റെ വധശിക്ഷ നടപ്പാക്കി. പഞ്ചാബ് സ്വദേശി ലൗലി റാണയുടെ ശിക്ഷയാണ് ഇന്ന് നടപ്പാക്കിയത്. മാരക ലഹരി വസ്തുക്കളായ മെത്താംഫെറ്റാമിന്‍ കടത്തിയ കേസിൽ കിഴക്കന്‍ പ്രവിശ്യയില്‍ വെച്ചാണ് ശിക്ഷ.

പഞ്ചാബ് സ്വദേശി ലൗലി റാണയുടെ ശിക്ഷയാണ് ആഭ്യന്തര മന്ത്രാലയം ഇന്ന് നടപ്പാക്കിയത്. ട്രക്ക് ഡ്രൈവറായ ലൗലി റാണ ദുബൈയില്‍ നിന്നും സൗദിയിലേക്കുള്ള യാത്രക്കിടെയാണ് പിടിയിലായത്. ഇയാള്‍ ഓടിച്ചിരുന്ന ട്രക്കില്‍ ഒളിപ്പിച്ച നിലയില്‍ വന്‍ മയക്കുമരുന്ന് വിഭാഗത്തിലൽപ്പെടുന്ന മെത്താംഫിറ്റാമിന്‍ ഗുളികകളുടെ ശേഖരം കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണ സംഘം സമര്‍പ്പിച്ച തെളിവുകള്‍ ശരിവെച്ച് വിചാരണ കോടതി വധശിക്ഷക്ക് വിധിച്ചു. പിന്നീട് അപ്പീല്‍ കോടതിയും സുപ്രിം കോടതിയും ശരിവച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. ഈ നടപടി രാജ്യത്തേക്ക് ലഹരി എത്തിക്കുന്നവര്‍ക്കും, വില്‍പ്പന നടത്തുന്നവര്‍ക്കും, ഉപയോഗിക്കുന്നവര്‍ക്കുമുള്ള കടുത്ത മുന്നറിയിപ്പാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story