അൽ അഖ്സ മസ്ജിദിൽ ഇസ്രായേൽ അതിക്രമം; ശക്തമായി അപലപിച്ച് അറബ്, ഇസ്‌ലാമിക രാജ്യങ്ങൾ
തീവ്ര വലതുപക്ഷ കുടിയേറ്റക്കാർ നടത്തിയ കൂട്ടത്തോടെയുള്ള കടന്നുകയറ്റങ്ങളെയാണ് അപലപിച്ചത്

റിയാദ്: അൽ അഖ്സ മസ്ജിദിലേക്ക് ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് സൗദി അടക്കമുള്ള അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ. ഇസ്രായേലി പൊലീസിന്റെ നേതൃത്വത്തിൽ തീവ്ര വലതുപക്ഷ കുടിയേറ്റക്കാർ നടത്തിയ കൂട്ടത്തോടെയുള്ള കടന്നുകയറ്റങ്ങളെയാണ് അറബ്-ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ അപലപിച്ചത്.
പള്ളിയങ്കണത്തിൽ ഇസ്രായേലി പതാക ഉയർത്തിയതും, പൊലീസ് രണ്ട് ടെന്റുകൾ നിർമിച്ചതും ഉൾപ്പെടെയുള്ള നടപടികൾ പ്രകോപനപരമാണെന്ന് മന്ത്രിമാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പള്ളി പരിസരത്ത് ഇസ്രായേൽ നടത്തുന്ന ഈ തുടർച്ചയായ ലംഘനങ്ങൾക്കെതിരെ ഇസ്‌ലാമിക രാജ്യങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
Next Story
Adjust Story Font
16

