Quantcast

സൗദി സ്കൂളുകളില്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും

വിദ്യാര്‍ഥികള്‍ക്കിടയില്‍ എ.ഐ പ്രഫഷനലിസം വളര്‍ത്തും

MediaOne Logo

Web Desk

  • Published:

    10 July 2025 10:45 PM IST

സൗദി സ്കൂളുകളില്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും
X

ദമ്മാം: സൗദിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ സ്കൂള്‍ തലം മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഈ അധ്യാന വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ മൂല്യങ്ങൾ വളർത്തുകയും, ഒപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയിൽ രാജ്യത്തിന്‍റെ ആഗോള മത്സരക്ഷമതയും നേതൃത്വവും വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിദ്യാഭ്യാസ മന്ത്രാലയം, നാഷണല്‍ കരിക്കുലം സെന്‍റര്‍, കമ്മ്യൂണിക്കേഷന്‍ ആന്‍റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, സൗദി ഡാറ്റ ആന്‍റ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി. മനുഷ്യ വിഭവശേഷി വികസന പരിപാടിയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് കൂടിയാണിത്. ഡിജിറ്റൽ യുഗവുമായി ഇടപഴകാൻ പുതുതലമുറയെ പ്രാപ്തരാക്കുന്നതിനും, ഗുണപരമായ കഴിവുകൾ നേടുന്നതിന് പൊതുവിദ്യാഭ്യാസം, സർവകലാശാല വിദ്യാഭ്യാസം, സാങ്കേതിക, തൊഴിൽ പരിശീലനം എന്നിവയിലും, വിദ്യാഭ്യാസത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ മുതൽ ആജീവനാന്ത പരിശീലനവും പഠനവും വരെയുള്ള നൂതന പഠന പരിഹാരങ്ങളും പദ്ധതി വഴി നടപ്പിലാക്കും. പുരുഷ-വനിത വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിലൂടെയാണ് ലക്ഷ്യം പൂര്‍ത്തീകരിക്കുക. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് ഒരു ആമുഖം എന്ന തലക്കെട്ടില്‍ സെകൻഡറി ക്ലാസുകളില്‍ ഈ വര്‍ഷം മുതല്‍ പഠനാരംഭം കുറിച്ചിട്ടുണ്ട്.

TAGS :

Next Story