Quantcast

അശ്രദ്ധമായ ഡ്രൈവിങും അഭ്യാസപ്രകടനങ്ങളും ഒഴിവാക്കുക; പെരുന്നാളാഘോഷത്തിന് സുരക്ഷാനിർദേശങ്ങളുമായി അബൂദബി പൊലീസ്

ഷോപ്പിങ് മാളുകൾ, പൊതുപാർക്കുകൾ എന്നിവിടങ്ങളിൽ സുരക്ഷാ പട്രോളിങും ട്രാഫിക് പരിശോധനയും ശക്തമാക്കും

MediaOne Logo

Web Desk

  • Updated:

    2026-03-19 08:31:22.0

Published:

19 March 2026 1:31 PM IST

Avoid reckless driving and exercise; Abu Dhabi Police issues safety guidelines for Eid celebrations
X

റിയാദ്: ഈദുൽ ഫിതർ അവധിക്കാലത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അബൂദബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. ആഘോഷങ്ങൾക്കിടയിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമാണ് ഈ മുൻകരുതൽ നടപടികൾ.

ജനവാസ മേഖലകളിൽ വാഹനങ്ങളുടെ വേഗത കുറക്കുക, ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾക്ക് മുൻഗണന നൽകുക, റോഡുകളിൽ അഭ്യാസപ്രകടനങ്ങളും അശ്രദ്ധമായ ഡ്രൈവിങും പൂർണമായും ഒഴിവാക്കുക, കുട്ടികൾ റോഡരികിൽ കളിക്കുന്നില്ലെന്ന് ഉറപ്പാക്കുക, പടക്കങ്ങൾ ഉപയോഗിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഒഴിവാക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

ആഘോഷവേളകളിൽ പ്രധാന റോഡുകൾ, ഷോപ്പിങ് മാളുകൾ, പൊതുപാർക്കുകൾ എന്നിവിടങ്ങളിൽ സുരക്ഷാ പട്രോളിങും ട്രാഫിക് പരിശോധനയും ശക്തമാക്കും. ഈദ് അവധി പ്രമാണിച്ച് കുടുംബങ്ങൾക്കായി നിരവധി വിനോദ പരിപാടികളും സൗജന്യ പ്രവേശനമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും യുഎഇയിലുടനീളം ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story