Quantcast

ഇറാൻ ആക്രമണങ്ങളെ അപലപിച്ചു; സൗദി കിരീടാവകാശിയുമായി ഫോൺ സംഭാഷണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി

ഇത്തരം പ്രവൃത്തികൾ മേഖലയുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

MediaOne Logo

Web Desk

  • Published:

    25 March 2026 3:23 PM IST

British PM condemns Iran attacks; holds phone conversation with Saudi Crown Prince
X

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും ഫോണിൽ വിളിച്ച് സംസാരിച്ചു. സൗദി ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ബ്രിട്ടൻ ശക്തമായി അപലപിച്ചു. ഇത്തരം പ്രവൃത്തികൾ മേഖലയുടെ സുരക്ഷക്ക് വലിയ ഭീഷണിയാണെന്ന് സ്റ്റാർമർ ചൂണ്ടിക്കാട്ടി.

നിലവിലെ സൈനിക നീക്കങ്ങളും സംഘർഷങ്ങളും മേഖലയിലെയും ആഗോളതലത്തിലെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്ന് ഇരുനേതാക്കളും ചർച്ച ചെയ്തു. സംഘർഷങ്ങൾ അന്താരാഷ്ട്ര സമുദ്ര സുരക്ഷക്കും ലോക സമ്പദ്‌വ്യവസ്ഥക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. സൗദിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനും ബ്രിട്ടൻ്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പുനൽകി. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ ഒത്തൊരുമിച്ചുള്ള നീക്കങ്ങൾ ആവശ്യമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.

TAGS :

Next Story