Quantcast

സിബിഎസ്ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം

ജിദ്ദയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്

MediaOne Logo

Web Desk

  • Published:

    9 Sept 2022 11:15 PM IST

സിബിഎസ്ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം
X

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സിജി ജിദ്ദ ചാപ്റ്റർ അനുമോദിച്ചു. ജിദ്ദയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. അറബിക് കാലിഗ്രഫിയിൽ മികച്ച സർഗ്ഗാത്മകത തെളിയിച്ച ആമിന മുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ സാമൂഹ്യ വ്യാവസായിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

TAGS :

Next Story