Quantcast

ദമ്മാം കാര്‍ അപകടം; മൂന്നാമത്തെ വിദ്യര്‍ഥിയും മരിച്ചു

MediaOne Logo

Web Desk

  • Published:

    27 Jun 2023 11:43 PM IST

Dammam Car Accident
X

ദമ്മാം സിറ്റിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ നിയന്ത്രണം വിട്ട് ഈന്തപ്പനയിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു.

ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ഥി അമ്മാര്‍ അസ്ഹറാണ് ഇന്ന് മരിച്ചത്. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഹറിന്റെ മകനാണ്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന മറ്റു രണ്ട് വിദ്യാര്‍ഥികള്‍ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

ഇതിലൊരാള്‍ അമ്മാറിന്റെ സഹാദരന്‍ ഇബ്രാഹീം അസ്ഹറും മറ്റൊരാള്‍ കാര്‍ ഓടിച്ചിരുന്ന സുഹൃത്ത് ഹസന്‍ റിയാസുമായിരുന്നു. മൂവരും ഹൈദരാബാദ് സ്വദേശികളും ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുമാണ്. മൃതദേഹം സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാമില്‍ മറവ് ചെയ്യും.

TAGS :

Next Story