Quantcast

ദമ്മാം പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികൾ

MediaOne Logo

Web Desk

  • Published:

    25 May 2025 6:54 PM IST

ദമ്മാം പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികൾ
X

ജുബൈൽ: 2025-2026 കാലയളവിലേക്കുള്ള പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ദമ്മാം (പി.പി.എ.ഡി) പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ദമ്മാം കാസ റെസ്റ്റോറന്റിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നാസർ അമ്പാടൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ അറഫാത്ത് റിപ്പോർട്ടും, സക്കീർ അടിമ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

നാസർ അമ്പാടൻ, വർഗീസ് പെരുമ്പാവൂർ (രക്ഷാധികാരികൾ), ലിൻസൻ ദേവസ്സി(പ്രസിഡന്റ്), അൻവർ അമ്പാടൻ, ജിബി തമ്പി (വൈസ് പ്രസിഡന്റുമാർ), കരീം കാച്ചാംകുഴി(ജന.സെക്രട്ടറി), സാബു ഇബ്രാഹിം, ബിലാഷ് ഓടക്കാലി (ജോ.സെക്രട്ടറിമാർ), അലിമോൻ അറക്കപടി (ട്രഷറർ), നൗഷാദ് വല്ലം(ജോ.ട്രഷറർ), മണിക്കുട്ടൻ (ചാരിറ്റി കൺവീനർ), ലത്തീഫ് പട്ടിമറ്റം (കലാ സംസ്‍കാരിക കൺവീനർ), സക്കീർ അടിമ (മീഡിയ കൺവീനർ), അബൂബക്കർ അമ്പാടൻ, സെബി പീറ്റർ, കബീർ വാഴക്കുളം, ഹർജിത് ബാലചന്ദ്രൻ, അറഫാത്ത് അമ്പാടൻ, നൗഷാദ് ചേലക്കുളം, റജീഷ് മഷ്രു, അർഷാദ് വടക്കൻ, സജീവ് പരീദ്, കാദർ പുക്കാട്ടുപടി, കബീർ തണ്ടേക്കാട്, അനസ് ഗോസായി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

TAGS :

Next Story