മയക്കുമരുന്ന് കടത്ത്; മക്കയിൽ അഫ്ഗാൻ സ്വദേശിയുടെ വധശിക്ഷ ശിക്ഷ നടപ്പാക്കി
അസീസുല്ല അമ്മാരി എന്നയാളുടെ ശിക്ഷയാണ് നടപ്പിലാക്കിയത്

ജിദ്ദ: മക്കയിൽ മയക്കുമരുന്ന് കടത്തിന് പിടിയിലായ അഫ്ഗാനിസ്താൻ സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി. അസീസുല്ല അമ്മാരി എന്നയാളുടെ ശിക്ഷയാണ് നടപ്പിലാക്കിയത്. മെത്താംഫെറ്റാമിൻ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. വിശദമായ അന്വേഷണത്തിൽ ഇയാൾ കുറ്റം ചെയ്തതായി തെളിയുകയും സ്പെഷ്യലൈസ്ഡ് കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.
കീഴ്ക്കോടതി വിധി പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. ഇതേത്തുടർന്ന് വധശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് പൗരന്മാരെയും പ്രവാസികളെയും സംരക്ഷിക്കാൻ സൗദി ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Next Story
Adjust Story Font
16

