ഡോ. മുഹമ്മദ് അബ്ദുൽ സലീം ജിദ്ദ ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ
ബുധനാഴ്ച മുതൽ അദ്ദേഹം കമ്മിറ്റി ചെയർമാനായി ചുമതലയേൽക്കും

ജിദ്ദ: ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ജിദ്ദ പുതിയ മാനേജിങ് കമ്മിറ്റി ചെയർമാനായി ഡോ. മുഹമ്മദ് അബ്ദുൽ സലീമിനെ സൗദി വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി നിയമിച്ചു. ബുധനാഴ്ച മുതൽ അദ്ദേഹം കമ്മിറ്റി ചെയർമാനായി ചുമതലയേൽക്കും. ഹൈദരാബാദ് തെലങ്കാന സ്വദേശിയായ അബ്ദുൽ സലീം ഓറൽ, മാകിലോഫേഷ്യൽ സർജനാണ്. നേരത്തെ ഇൻ്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി അംഗം, അക്കാദമിക്, അഡ്മിനിസ്ട്രേഷൻ സബ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഡോ. പ്രിൻസ് മുഫ്തി സിയാഉൽ ഹസൻ, ഡോ. മുഹമ്മദ് ഷാഫി എ. ഗനി, ഡോ. അബ്ദുൽ സുബൈർ ഹമീദ്, ഡോ. ഹേമലത മഹാലിംഗം, ഡോ. ഫർഹീൻ അമീന താഹ, ഡോ. നുസ്രത്ത് ഖാൻ എന്നിവരാണ് സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. പുതിയ കമ്മിറ്റി ചെയർമാനായി നിയമിതനായ അബ്ദുൽ സലീമിനെ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇംറാനും അധ്യാപകരും അഭിനന്ദിച്ചു.
Next Story
Adjust Story Font
16

