Quantcast

ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ പുരസ്കാരം സമ്മാനിച്ചു

പ്രവാസി ഇന്ത്യക്കാരുടെ ഉന്നമനത്തിനായി നടത്തിയ ഇടപെടലുകൾ കണക്കിലെടുത്താണ് ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കിയത്

MediaOne Logo

Web Desk

  • Published:

    17 Aug 2021 7:35 PM GMT

ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ പുരസ്കാരം സമ്മാനിച്ചു
X

പ്രവാസി വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ പുരസ്കാരം സമ്മാനിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡറാണ് അവാർഡ് കൈമാറിയത്.

പ്രവാസി ഇന്ത്യക്കാരുടെ ഉന്നമനത്തിനായി നടത്തിയ ഇടപെടലുകൾ കണക്കിലെടുത്താണ് ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ പുരസ്കാരം പ്രഖ്യാപിച്ചത്. റിയാദിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ ഡോ. ഔസാഫ് സയീദ് പുരസ്കാരം കൈമാറി. പുരസ്കാരം തന്നെ വളർത്തിയ ഇന്ത്യൻ സമൂഹത്തിന് സമർപ്പിക്കുന്നതായി ഡോ. സിദ്ദീഖ് പറഞ്ഞു.

ഓയിൽ ആൻഡ് ഗ്യാസ്, നിർമാണം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങി നിരവധി രംഗങ്ങളിൽ സംരംഭങ്ങളുള്ള ഇറാം ഗ്രൂപ്പിന്റെ ചെയർമാനാണ് മലയാളിയായ ഡോ. സിദ്ദീഖ് അഹമ്മദ്. മേക്ക് ഇൻ ഇന്ത്യ, സ്വച്ഛ് ഭാരത് മിഷൻ തുടങ്ങിയ വിവിധ പദ്ധതികൾക്ക് ഇറാം ഗ്രൂപ്പ് പിന്തുണ നൽകിയിരുന്നു. പുരസ്കാരദാന ചടങ്ങിൽ സൗദിയിലെ സാമൂഹിക പ്രവർത്തകരും ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളും പങ്കെടുത്തു.

TAGS :

Next Story