Quantcast

സൗദിയിലെ അൽ ഖർജിൽ തകർത്ത ഡ്രോണുകൾ 6 വീടുകൾക്ക് മുകളിൽ പതിച്ചു; ആർക്കും പരിക്കില്ല

സൗദിയിലേക്ക് പുലർച്ചെ വരെ ഇറാന്റെ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ

MediaOne Logo

Web Desk

  • Published:

    31 March 2026 9:39 AM IST

Drones crashed into 6 houses in Al Kharj, Saudi Arabia; no one injured
X

റിയാദ്: റിയാദിലെ അൽ ഖർജ് ​ലക്ഷ്യമാക്കിയെത്തിയ ഡ്രോണുകൾ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ ജനവാസമേഖലയിലെ ആറ് വീടുകൾക്ക് മുകളിൽ പതിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ വീടുകൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപ്പിലാക്കി വരികയാണ്.

ഇന്ന് പുലർച്ചെ സൗദിയിലേക്ക് ഇറാന്റെ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ എത്തിയതായും സിവിൽ ഡിഫൻസ് വ്യക്തമാക്കി. ഇതിൽ 6 എണ്ണം റിയാദും ഒന്ന് കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയതും ആയിരുന്നു. എല്ലാം പ്രതിരോധിച്ചെന്ന് സൈന്യം അറിയിച്ചു. സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ എയർ ഡിഫൻസ് ഫോഴ്‌സ് അതീവ ജാഗ്രതയിലാണെന്നും ഏത് തരത്തിലുള്ള പ്രകോപനങ്ങളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story