Quantcast

സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; കൊണ്ടുവന്നവരും വാങ്ങാനെത്തിയവരും പിടിയില്‍

മരപ്പലകകൾക്കുള്ളിലും, കാലത്തീറ്റ ചാക്കുകൾക്കിടയിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്

MediaOne Logo

Web Desk

  • Updated:

    2023-01-26 18:27:06.0

Published:

26 Jan 2023 6:20 PM GMT

സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; കൊണ്ടുവന്നവരും വാങ്ങാനെത്തിയവരും പിടിയില്‍
X

സൗദിയിലെ ദമ്മാം, ജിദ്ദ തുറമുഖങ്ങൾ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പിടികൂടി. ദമ്മാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖം വഴി ഏകദേശം 3 ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകളാണ് സൗദിയിലേക്ക് കടത്താൻ ശ്രമിച്ചത്. മരപ്പലകകളിൽ രഹസ്യ അറയുണ്ടാക്കി അതിനകത്ത് വിദഗ്ധമായി ഒളിപ്പിച്ച നിലയിയാരുന്നു ഇവ കണ്ടെത്തിയത്. മരപ്പലകകളുമായി വന്ന കണ്ടെയ്നർ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ വിശദമായ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്താനായത്.

ഇത് സ്വീകരിക്കാനെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും സകാത്ത് ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ജിദ്ദ തുറമുഖത്തും 4 ദശലക്ഷത്തിലധികം ആംഫെറ്റാമൈൻ മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് പിടികൂടിയിരുന്നു. കാലിത്തീറ്റ ചാക്കുകൾക്കിടയിൽ രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവ പിടികൂടിയത്. ഇതിൻ്റെ സ്വീകർത്താക്കളായ ഈജിപത്, ജോർദാൻ പൌരന്മാരെ റിയാദ് മേഖലയിൽ നിന്ന് അറസ്റ്റു ചെയ്തു. പ്രതികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു തുടങ്ങിയതായി അധികൃതർ അറിയിച്ചു.

TAGS :

Next Story