Quantcast

സ്‌ട്രോക്ക് ബാധിച്ച പ്രവാസിയെ നാട്ടിലെത്തിച്ചു; സാമൂഹ്യ പ്രവര്‍ത്തകരും എംബസിയും തുണയായി

ഇഖാമയും മെഡിക്കല്‍ ഇന്‍ഷൂറന്‍സും ഇല്ലാത്തതിനെ തുടര്‍ന്ന് ദുരിതത്തില്‍ കഴിഞ്ഞു വരികയായിരുന്നു പൊന്നയ്യന്‍

MediaOne Logo

Web Desk

  • Published:

    4 Dec 2022 7:14 PM GMT

സ്‌ട്രോക്ക് ബാധിച്ച പ്രവാസിയെ നാട്ടിലെത്തിച്ചു; സാമൂഹ്യ പ്രവര്‍ത്തകരും എംബസിയും തുണയായി
X

ദമ്മാം: സൗദിയിലെ ദമ്മാമില്‍ സ്‌ട്രോക്ക് ബാധിച്ച് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നുപോയ തമിഴ്‌നാട് സ്വദേശിയെ തുടര്‍ ചികില്‍സക്കായി നാട്ടിലെത്തിച്ചു. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായ മധുര സ്വദേശി ചെല്ലം പൊന്നയ്യനാണ് സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. ഇഖാമയും മെഡിക്കല്‍ ഇന്‍ഷൂറന്‍സും ഇല്ലാത്തതിനെ തുടര്‍ന്ന് ദുരിതത്തില്‍ കഴിഞ്ഞു വരികയായിരുന്നു പൊന്നയ്യന്‍.

അഞ്ച് വര്‍ഷമായി ചെല്ലം പൊന്നയ്യന്‍ നാട്ടില്‍ പോയിട്ട്. ഇഖാമയും മെഡിക്കല്‍ ഇന്‍ഷൂറന്‍സും കാലാവധി കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായ പൊന്നയ്യന്‍ ആഴ്ചകള്‍ക്ക് മുമ്പാണ് സ്‌ട്രോക്ക് ബാധിച്ച് കിടപ്പിലായത്. മെഡിക്കല്‍ ഇല്ലാത്തതിനാല്‍ കൃത്യമായ ചികില്‍സ ഉറപ്പ് വരുത്താനും കഴിഞ്ഞില്ല. വിവരമറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രാഥമിക ചികില്‍സ ഉറപ്പ് വരുത്തുകയും ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയുമായിരുന്നു.

തുടര്‍ന്ന് ഫൈനല്‍ എക്‌സിറ്റ് നേടിയ പൊന്നയ്യനെ കഴിഞ്ഞ ദിവസം തുടര്‍ ചികില്‍സക്കായി നാട്ടിലെത്തിച്ചു. സാമൂഹ്യ പ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടന്‍ സഹായിയായി കൂടെ യാത്ര ചെയ്തു. തമിഴ്‌നാട് പ്രവാസി കൂട്ടായ്മ ടിക്കറ്റുള്‍പ്പെടെയുള്ള സഹായങ്ങളൊരുക്കി നല്‍കി. ദമ്മാം ബദര്‍ അല്‍റബി ക്ലിനിക്ക് യാത്രക്കാവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കി നല്‍കി.

TAGS :

Next Story