Quantcast

ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഏഴാം എഡിഷന് ചൊവ്വാഴ്ച റിയാദിൽ തുടക്കം

മീഡിയവണാണ് ഇന്ത്യയിൽ നിന്നുള്ള മാധ്യമ പങ്കാളി.

MediaOne Logo

Web Desk

  • Updated:

    2023-10-22 16:31:23.0

Published:

22 Oct 2023 4:10 PM GMT

Future investment initiative
X

റിയാദ്: ലോകത്തെ സൗദിയിലേക്ക് ക്ഷണിക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ ഏഴാം എഡിഷന് ചൊവ്വാഴ്ച തുടക്കമാകും. ഈ മാസം 26 വരെയുള്ള സമ്മേളനത്തിൽ വിവിധ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുമെത്തും.

ഒക്ടോബർ 23 മുതൽ 26 വരെയാണ് റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ ഏഴാം എഡിഷൻ. ഇത്തവണ മലയാളികളുടെ സാന്നിധ്യത്താലും എഫ്.ഐ.ഐ ശ്രദ്ധേയമാകും. കോംപസ് എന്ന തീമിലാണ് ഇത്തവണ എഫ്.ഐ.ഐ അരങ്ങേറുന്നത്. മുവ്വായിരത്തിലേറെ സി.ഇ.ഒമാർ സമ്മേളനത്തിലുണ്ടാകും. മീഡിയവണാണ് ഇന്ത്യയിൽ നിന്നുള്ള മാധ്യമ പങ്കാളി.

ഏഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ നിക്ഷേപകരെത്തുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിനാണ് ഇത്തവണ സൗദി സാക്ഷ്യം വഹിക്കുക. റിയാദിലേക്ക് ഏറ്റവും കൂടുതൽ കമ്പനികൾ ആസ്ഥാനം മാറ്റിയ ശേഷമുള്ള സമ്മേളനമാണിത്. അവിടെ മലയാളി സാന്നിധ്യവും സജീവ ചർച്ചയാകും.

എണ്ണേതര വരുമാനം ലക്ഷ്യം വെച്ച് സൗദി അറേബ്യ ആഗോള നിക്ഷേപം ആകർഷിക്കാൻ സ്ഥാപിച്ച പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന്റെ സ്ഥാപക പങ്കാളി. നിക്ഷേപത്തിന്റെ സകല മേഖലയിലും മലയാളി സാന്നിധ്യം സൗദിയിൽ നിറയുകയാണ്. അതിൽ അൽ ഹാസ്മി ഇന്റർനാഷണൽ ഗ്രൂപ്പും ഇത്തവണ എഫ്ഐഐ വേദിയിലെത്തും.

TAGS :

Next Story