Quantcast

പ്രവാസികൾക്ക് ഓൺലൈൻ സംഗീതവിരുന്നുമായി ഗൾഫ് മാധ്യമം

പ്രശസ്ത ഗായകരായ സിത്താര, കണ്ണൂര്‍ ശരീഫ്, ജാസിം ജമാല്‍, അക്ബര്‍ ഖാന്‍, ദാന റാസിഖ് തുടങ്ങിയവര്‍‍ പങ്കെടുക്കും

MediaOne Logo

Web Desk

  • Updated:

    2021-07-13 06:30:21.0

Published:

12 July 2021 6:32 PM GMT

പ്രവാസികൾക്ക് ഓൺലൈൻ സംഗീതവിരുന്നുമായി ഗൾഫ് മാധ്യമം
X

സൗദിയിലെ പ്രവാസികള്‍ക്ക് വിനോദത്തിന്‍റെ പുത്തന്‍ അനുഭവങ്ങളുമായി ഗള്‍ഫ് മാധ്യമം സംഗീത വിരുന്നൊരുക്കുന്നു. 'ഹബീബി ഹബീബി' എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ചലചിത്ര പിന്നണി രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പ്രവാസ ജീവിതത്തിലെ മറക്കാനാവാത്ത സൗഹൃദങ്ങളെ ആഘോഷമാക്കാനുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

സൗഹൃദവും വിനോദവും സമ്മേളിക്കുന്ന 'ഹബീബീ ഹബീബീ' പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ പ്രവാസികള്‍ക്ക് നഷ്ടപ്പെട്ടുപോയ ആഘോഷ രാവുകളെ വീണ്ടും സംഗീത സാന്ദ്രമാക്കാനുള്ള വേദിയായാണ് ഹബീബീ ഹബീബീ ഒരുങ്ങുന്നത്. ഏറെ പുതുമകളോടെയും സംഗീതത്തിന്‍റെയും ആസ്വാദനത്തിന്‍റെയും പൊലിമ ഒട്ടും കുറയാതെയുമുള്ള ഒരുക്കങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം പ്രവാസത്തിലെ സൗഹൃദങ്ങളെ ഓര്‍മിക്കാനും ആഘോഷിക്കുവാനുമുള്ള അവസരങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വായനക്കാര്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്ന ഗാനങ്ങള്‍ ലൈവായി വേദിയിലെത്തും. പ്രശസ്ത ഗായകരായ സിത്താര, കണ്ണൂര്‍ ശരീഫ്, ജാസിം ജമാല്‍, അക്ബര്‍ ഖാന്‍, ദാന റാസിഖ് തുടങ്ങിയവരുടെ നീണ്ട നിര ആലാപനം കൊണ്ട് ഇശല് തീര്ക്കും. ജൂലൈ 16 വെള്ളിയാഴ്ച സൗദി സമയം വൈകിട്ട് ഏഴ് മുതല്‍ ഗള്‍ഫ് മാധ്യമം സൗദി ഫേസ് ബുക്ക് വഴി പരിപാടി വീക്ഷിക്കാന്‍ അവസരമുണ്ടാകും.

TAGS :

Next Story