Quantcast

ജിദ്ദയിൽ ഹാർമോണിയസ് കേരള മെഗാ ഷോ: മുപ്പതോളം കലാകാരന്മാർ പങ്കെടുക്കും

വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഇക്വിസ്ട്രിയൻ സ്റ്റേഡിയത്തിലാണ് പരിപാടി

MediaOne Logo

Web Desk

  • Updated:

    2023-02-22 19:14:17.0

Published:

23 Feb 2023 12:37 AM IST

Harmonious Kerala Mega Show in Jeddah
X

ജിദ്ദയിൽ ഗൾഫ് മാധ്യമവും മീ ഫ്രണ്ട് ആപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ഹാർമോണിയസ് കേരള മെഗാ ഷോ മാനവികതയുടെ മഹോത്സവമായി മാറും. ഇന്ത്യയുടെ സാഹോദര്യ സന്ദേശവുമായാണ് ജിദ്ദയിലെ പ്രവാസി സമൂഹത്തിലേക്ക് ഹാർമോണിയസ് കേരള വിരുന്നെത്തുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഇക്വിസ്ട്രിയൻ സ്റ്റേഡിയത്തിലാണ് പരിപാടി.

അതിരുകളില്ലാത്ത മാനവികതയുടെയും ഒരുമയുടെയും ആഘോഷമായാണ് ഹാർമോണിയസ് കേരള മെഗാ ഷോ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ജിദ്ദ ഉസ്ഫാനിലെ ഇക്വസ്ട്രിയൻ സ്റ്റേഡിയത്തിൽ നടക്കുന്ന സംഗീത-കലാവിരുന്ന് മാനവികതയുടെ മഹോത്സവമായി മാറും. പ്രളയകാലത്തും കോവിഡ് സമയത്തും ജാതി, മത വ്യത്യാസമില്ലാതെ സാമൂഹിക പ്രവർത്തനങ്ങളിലൂടെ സാഹോദര്യത്തിൻറെ പുതിയ മുഖം ലോകത്തിന് കാണിച്ച് കൊടുത്തവരാണ് മലയാളികൾ. ഈ ഉദാത്തമായ കൂട്ടായ്മയുടെ മാതൃകക്ക് ആഘോഷത്തിന്റെ നിറം പകരുകയാണ് 'ഹാർമോണിയസ് കേരള'.

മലയാളികളുടെ ഏറ്റവും വലിയ ഒത്തുകൂടലാകുന്ന പരിപാടിക്ക് ആവേശം പകർന്ന് മലയാള മണ്ണിലെ എണ്ണം പറഞ്ഞ കലാകാരന്മാരായ പ്രിയപ്പെട്ട നടൻ ടോവിനോ തോമസിനൊപ്പം ചലച്ചിത്ര, സംഗീത, മിമിക്‌സ് രംഗത്തെ 30 ഓളം കലാകാരന്മാരാണ് നാട്ടിൽ നിന്നും എത്തുന്നത്.

കലയെയും കലാകാരന്മാരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ജിദ്ദ പ്രവാസി സമൂഹത്തിലേക്ക് ഇന്ത്യയുടെ സാഹോദര്യ സന്ദേശവുമായാണ് 'ഹാർമോണിയസ് കേരള' വിരുന്നെത്തുന്നത്. വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേക്ക് അഞ്ച് മണിമുതൽ പ്രവേശനം നൽകും.

TAGS :

Next Story