Quantcast

ഹൃദയാഘാതം: തിരൂർ സ്വദേശി റാസൽഖൈമയിൽ മരണപ്പെട്ടു

ഏഴ് വർഷമായി ദുബൈ കേന്ദ്രമായുള്ള അൽ ഗുർഗ് കമ്പനിയിൽ മർച്ചന്റൈസറായി ജോലി ചെയ്ത് വരികയാണ്

MediaOne Logo

Web Desk

  • Updated:

    2026-02-05 17:38:01.0

Published:

5 Feb 2026 10:55 PM IST

Heart attack: A Tirur native died in Ras Al Khaimah
X

റാസൽഖൈമ: മലപ്പുറം തിരൂർ പുറത്തൂർ മുട്ടനൂർ സ്വദേശി ചെറിയാക്ക വളപ്പിൽ പരേതനായ മജീദിന്റെ മകൻ മുഹമ്മദ്‌ മുസ്തഫ (31) ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമയിൽ മരണപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ താമസ സ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട് റാക് സെയ്ഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഏഴ് വർഷമായി ദുബൈ കേന്ദ്രമായുള്ള അൽ ഗുർഗ് കമ്പനിയിൽ മർച്ചന്റൈസറായി ജോലി ചെയ്ത് വരികയാണ്. നേരത്തെ രണ്ടു വർഷം ഖത്തറിൽ ആയിരുന്നു.

ഇരിങ്ങാവൂർ സ്വദേശി ഷഹനയാണ് ഭാര്യ. നാലു മാസം പ്രായമായ ആൺ കുട്ടിയുണ്ട്. മാതാവ് സക്കീന. സഹോദരങ്ങൾ- മുക്താർ (ദുബൈ), മുഫീദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുഎഇ എം.എം.ജെ.സി പ്രവർത്തകർ അറിയിച്ചു.

TAGS :

Next Story