Quantcast

ഇനി മഴയോട് മഴ!; സൗദിയിൽ നാളെ മുതൽ വെള്ളി വരെ വ്യാപക മഴക്ക് സാധ്യത

മിക്ക പ്രവിശ്യകളിലും ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

MediaOne Logo

Web Desk

  • Published:

    5 April 2026 8:41 PM IST

Heavy rain is expected in most areas until next Friday
X

റിയാദ്: സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും നാളെ മുതൽ വെള്ളിയാഴ്ച വരെ മിതമായതോ ശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. മക്ക, അൽ ബഹ, അസീർ, ജിസാൻ, നജ്‌റാൻ, റിയാദ്, അൽ ഖസീം, ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെല്ലാം മഴ പ്രതീക്ഷിക്കുന്നു.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന കൃത്യമായ റിപ്പോർട്ടുകളും മുന്നറിയിപ്പുകളും എല്ലാവരും ശ്രദ്ധിക്കണമെന്ന് കേന്ദ്രം അഭ്യർത്ഥിച്ചു. ഔദ്യോഗിക വിവരങ്ങൾക്കായി കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ, 'അൻവാ' മൊബൈൽ ആപ്ലിക്കേഷൻ എന്നിവ പ്രയോജനപ്പെടുത്താം. മഴയുള്ള സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും വിട്ടുനിൽക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

TAGS :

Next Story