സൗദിയിൽ നാളെ മുതൽ കനത്ത മഴക്ക് സാധ്യത
ഞായറാഴ്ച വരെയാണ് വിവിധയിടങ്ങളിൽ മഴക്ക് സാധ്യത

റിയാദ്: വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ സൗദിയിലെ വിവിധയിടങ്ങളിൽ കനത്ത മഴക്ക് സാധ്യത. റിയാദ് (തലസ്ഥാനം ഉൾപ്പെടെ), മക്ക, ജിദ്ദ, തബൂക്ക്, അൽജൗഫ്, വടക്കൻ പ്രവിശ്യ, മദീന, ഹാഇൽ, ഖസീം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യത. മഴക്കൊപ്പം ആലിപ്പഴ വർഷം, വെള്ളപ്പൊക്കം എന്നിവയടക്കം ഉണ്ടായേക്കുമെന്നാണ് നിരീക്ഷണം.
താമസക്കാർ ജാഗ്രത പാലിക്കണമെന്നും ഒഴുകുന്ന വാദികളിൽ കടക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Next Story
Adjust Story Font
16

