ഉംറ ആൻഡ് സിയാറത്ത് ഫോറം: തീർഥാടക സേവനത്തിനായി നൂറുകണക്കിന് കരാറിൽ ഒപ്പുവച്ചു
കരാർ ഗവൺമെന്റ് ഏജൻസികളും ദേശീയ, അന്തർദേശീയ കമ്പനികളും തമ്മിൽ

മദീന: മദീനയിൽ നടക്കുന്ന മൂന്നാമത് ഉംറ ആൻഡ് വിസിറ്റ് ഫോറത്തിൽ ഗവൺമെന്റ് ഏജൻസികളും ദേശീയ, അന്തർദേശീയ കമ്പനികളും തമ്മിൽ നൂറുകണക്കിന് കരാറുകളിൽ ഒപ്പുവച്ചു. തീർഥാടകർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് നടപടി. ഗതാഗതം, ലോജിസ്റ്റിക്‌സ്, കാറ്ററിങ്, ഹോസ്പിറ്റാലിറ്റി, സാങ്കേതികവിദ്യ, ഡിജിറ്റൽ പരിവർത്തനം, പരിശീലനവും യോഗ്യതയും, നിക്ഷേപം, അന്താരാഷ്ട്ര മാർക്കറ്റിങ് എന്നീ മേഖലകളിലാണ് സഹകരിക്കുക.
പരിസ്ഥിതി, സാമ്പത്തിക സുസ്ഥിരതാ പരിപാടികൾക്കുള്ള പിന്തുണ, അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും വികസനം, പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുക, സേവന ഗുണനിലവാരം വർധിപ്പിക്കാൻ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുക എന്നിവയും കരാറിൽ ഉൾപ്പെടുന്നു. നിലവിലെ എഡിഷനിൽ 5,000 ത്തിലധികം കരാറുകളിൽ ഒപ്പുവെക്കാനാണ് ഫോറം ലക്ഷ്യമിടുന്നത്.
Next Story
Adjust Story Font
16

