Quantcast

അന്താരാഷ്ട്ര മാര്‍ക്കറ്റുകളേക്കാള്‍ കൂടിയ ലാഭം; സൗദിയിലെ കാര്‍ വിതരണക്കാരുടെ ലാഭത്തില്‍ വര്‍ധനവ്

കാര്‍വിതരണക്കാരുടെ ഇടയില്‍ മത്സരം വര്‍ധിച്ചതാണ് കാരണം

MediaOne Logo

Web Desk

  • Updated:

    2022-09-05 18:46:02.0

Published:

5 Sept 2022 10:29 PM IST

അന്താരാഷ്ട്ര മാര്‍ക്കറ്റുകളേക്കാള്‍ കൂടിയ ലാഭം; സൗദിയിലെ കാര്‍ വിതരണക്കാരുടെ ലാഭത്തില്‍ വര്‍ധനവ്
X

സൗദിയില്‍ കാര്‍വിപണിയില്‍ മത്സരം വര്‍ധിച്ചതോടെ വിതരണക്കാരുടെ ലാഭത്തില്‍ വലിയ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ജനറല്‍ അതോറിറ്റി ഫോര്‍ കോമ്പറ്റീഷനാണ് പഠനം നടത്തിയത്. മറ്റു രാജ്യങ്ങളിലെ മാര്‍ക്കറ്റിംഗ് എതിരാളികളെക്കാള്‍ മികച്ച ലാഭം പ്രാദേശിക വിപണി വഴി നേടാന്‍ കഴിഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്തെ കാര്‍വിതരണക്കാരുടെ ലാഭം പതിന്മടങ്ങ് വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹന വില്‍പ്പനയുടെ ഘടന, വില്‍പനാനന്തര സേവനങ്ങള്‍, സ്പയര്‍പാര്‍ട്‌സ്, ജീവനക്കാരുടെയും സ്ഥാപനങ്ങളുടെയും പെരുമാറ്റം, ആരോഗ്യകരമായ മത്സരം തുടങ്ങിയവ വിഷയമാക്കിയാണ് അതോറിറ്റി പഠനം നടത്തിയത്. രാജ്യത്തേക്കെത്തുന്ന ബ്രാന്റുകളും മോഡലുകളും വര്‍ധിച്ചതും വിപണിയുടെ സജീവതക്ക് കാരണമായതായി പഠനം പറയുന്നു.

TAGS :

Next Story