Quantcast

സൗദിയിൽ ആരോഗ്യ ഇൻഷൂറൻസ് ഗുണഭോക്താക്കളുടെ എണ്ണത്തിൽ വർധനവ്

രണ്ടായിരത്തി മുപ്പതോടെ ഗുണഭോക്താക്കളുടെ എണ്ണം ഇരുപത്തിയഞ്ച് ദശലക്ഷമായി ഉയർത്താൻ ലക്ഷ്യമിടുന്നതായി ഇൻഷൂറൻസ് കൗൺസിൽ

MediaOne Logo

Web Desk

  • Published:

    5 Jan 2024 7:39 PM GMT

Increase in the number of health insurance beneficiaries in Saudi Arabia
X

സൗദിയിൽ ആരോഗ്യ ഇൻഷൂറൻസ് ഗുണഭോക്താക്കളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ വർഷം തുടക്കത്തിൽ ഇൻഷൂറൻസ് ഗുണഭോക്താക്കളുടെ എണ്ണം പതിനൊന്നര ദശലക്ഷം കവിഞ്ഞു. രണ്ടായിരത്തി മുപ്പതോടെ ഗുണഭോക്താക്കളുടെ എണ്ണം ഇരുപത്തിയഞ്ച് ദശലക്ഷമായി ഉയർത്താൻ ലക്ഷ്യമിടുന്നതായി ഇൻഷൂറൻസ് കൗൺസിൽ വ്യക്തമാക്കി

രാജ്യത്ത് ആരോഗ്യ ഇൻഷൂറൻസ് ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി വരുന്നതായി സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷൂറൻസ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. 2022 അവസാനത്തിലെ കണക്കുകൾ പ്രകാരം 11.5 ദശലക്ഷം ഗുണഭോക്താക്കളാണ് ആരോഗ്യ ഇൻഷൂറൻസ് ഉപയോഗപ്പെടുത്തി വരുന്നത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച 18 ശതമാനം കൂടുതലാണ്. എന്നാൽ 2023ൽ ഇത് വീണ്ടും വർധിച്ചിട്ടുണ്ട്.

കൗൺസിലിന്റെ അന്തിമ റിപ്പോർട്ട് പുറത്ത് വരുന്നതോടെ കൃത്യമായ കണക്കുകള് ലഭ്യമാകും. രാജ്യത്തെ ഇൻഷൂറൻസ് മേഖല രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനത്തിൽ പ്രതിവർഷം 61 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നതായും കൗൺസിൽ വ്യക്തമാക്കി. 2030 ഇത് ഉയർത്താനാണ് പദ്ധതി. ഇൻഷൂറൻസ് ഉപയോക്താക്കളുടെ എണ്ണം 25 ദശലക്ഷം ആയി ഉയർത്തുകയാണ് ലക്ഷ്യം. സൗദി ആരോഗ്യ ഇൻഷൂറൻസ് മേഖല അടുത്തിടെ കൂടുതൽ വിപുലപ്പെടുത്തിയിരുന്നു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ആശ്രിതർക്കും നിർബന്ധിത ഇൻഷൂറൻസ് ഏർപ്പെടുത്തുകയും താമസ രേഖ പുതുക്കുന്നതിന് ഇത് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story