ഇതെന്ന് അവസാനിക്കും? സൗദിയിലേക്ക് സർവീസുകൾ റദ്ദാക്കുന്നത് തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ
ആകാശ എയർ ജനുവരി വരെ സർവീസ് റദ്ദാക്കി

റിയാദ്: സൗദിയിലേക്ക് വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ. ആകാശ എയർ ജനുവരി വരെ സർവീസ് റദ്ദാക്കി. ഇൻഡിഗോ റിയാദ്, ദമ്മാം സർവീസുകൾ ഡിസംബർ 7 വരെയും നീട്ടിയിരുന്നു. എന്നാൽ ജിദ്ദ, മദീന അടുത്ത മാസം ആദ്യം മുതൽ സർവീസ് ആരംഭിക്കും.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സർവീസ് നീട്ടിവെക്കുന്നതായി ആകാശ എയർ അറിയിച്ചു. ഈ വർഷത്തെ മുഴുവൻ സർവീസും ക്യാൻസൽ ചെയ്തു. ജിദ്ദയിലേക്ക് ജനുവരി 10 വരെയും റിയാദ് ജനുവരി 30 വരെയുമാണ് നീട്ടിവെച്ചത്. ഇൻഡിഗോ റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് ഡിസംബർ ഏഴുവരെയും സർവീസ് നീട്ടി. എന്നാൽ ഡിസംബർ 1 മുതൽ ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കും. 2 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസ് തിരിച്ചെത്തുന്നത്.
എയർ ഇന്ത്യയും അടുത്ത മാസം സർവീസ് ആരംഭിക്കുന്നതിനായി ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്. സൗദി ഉൾപ്പെടെ വിദേശ വിമാനക്കമ്പനികളും സർവീസ് തുടരുകയാണ്. വിമാനങ്ങൾ തിരിച്ചെത്തുന്നതോടെ തീർഥാടകർക്ക് യാത്രക്കാർക്കും യാത്ര കൂടുതൽ എളുപ്പമാവും.
Adjust Story Font
16

