Quantcast

'കുട്ടികളെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ രാജ്യാന്തര സഹകരണം ശക്തമാക്കണം'; സൗദി അറ്റോർണി ജനറൽ

റഷ്യയിൽ നടന്ന പ്രോസിക്യൂട്ടർ ജനറൽമാരുടെ യോഗത്തിലായിരുന്നു പ്രസ്താവന

MediaOne Logo

Gulf Desk

  • Published:

    4 Oct 2026 8:09 PM IST

കുട്ടികളെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ രാജ്യാന്തര സഹകരണം ശക്തമാക്കണം; സൗദി അറ്റോർണി ജനറൽ
X

റിയാദ്: റഷ്യയിലെ കസാനിൽ നടന്ന ഷാങ്ഹായ് കോപറേഷൻ ഓർ​ഗനൈസേഷന്റെ അംഗരാജ്യങ്ങളിലെ പ്രോസിക്യൂട്ടർ ജനറൽമാരുടെ യോഗത്തിൽ പങ്കെടുത്ത് സൗദി അറേബ്യ. സൗദി അറ്റോർണി ജനറലും പബ്ലിക് പ്രോസിക്യൂഷൻ കൗൺസിൽ ചെയർമാനുമായ ഡോ. ഖാലിദ് അൽ യൂസുഫാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്. 20 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. കുട്ടികളുടെ സുരക്ഷ, ഇന്റർനെറ്റിലെ വ്യാജവും അപകടകരമായ ഉള്ളടക്കങ്ങൾ തടയൽ, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്ര സഹകരണം ശക്തമാക്കൽ തുടങ്ങിയ വിഷയങ്ങളായിരുന്നു യോഗത്തിലെ പ്രധാന ചർച്ചകൾ.

സൗദി വിഷൻ 2030-ന്റെ ഭാഗമായി കുട്ടികൾക്കും യുവാക്കൾക്കും നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് ഡോ. ഖാലിദ് അൽ യൂസഫ് സംസാരിച്ചു. ഇൻ്റെർനെറ്റിലൂടെയുളള കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ സൗദി പബ്ലിക് പ്രോസിക്യൂഷന്റെ പ്രത്യേക 'ഫാമിലി അഫയേഴ്സ്' വിഭാഗം നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ദോഷകരമായ ഡിജിറ്റൽ ഉള്ളടക്കത്തിനെതിരെ നടപടിയെടുക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ ലക്ഷ്യമിടുന്ന പുതിയ തരത്തിലുള്ള കുറ്റകൃത്യങ്ങളെ നേരിടാൻ രാജ്യങ്ങൾ തമ്മിലുള്ള രാജ്യാന്തര സഹകരണം കൂടുതൽ ശക്തമാക്കണമെന്നും സാങ്കേതിക രംഗത്തെ അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് നിയമനടപടികളും സംവിധാനങ്ങളും വികസിപ്പിക്കണമെന്നും അൽ യൂസുഫ് ആവശ്യപ്പെട്ടു.

TAGS :

Next Story