Quantcast

പ്രധാന കായിക മത്സരങ്ങളുടെ സുരക്ഷക്ക് അന്താരാഷ്ട്ര സഹകരണം അനിവാര്യം: യുഎന്നിൽ സൗദി

ഉന്നതതല സെഷനിൽ അധ്യക്ഷത വഹിച്ച് സൗദി സ്ഥിരം പ്രതിനിധി

MediaOne Logo

Web Desk

  • Published:

    2 July 2026 6:24 PM IST

International cooperation essential for the security of major sporting events: Saudi Arabia at the UN
X

റിയാദ്: പ്രധാന കായിക മത്സരങ്ങളുടെ സുരക്ഷക്ക് അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന് സൗദി. വർധിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഉന്നതതല സെഷനിൽ അധ്യക്ഷത വഹിക്കവേയാണ് സൗദി പ്രതിനിധിയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസിലാണ് അധ്യക്ഷത വഹിച്ചത്. സങ്കീർണ ഭീഷണികളുടെ കാലഘട്ടത്തിൽ പ്രധാന കായിക മത്സരങ്ങളുടെ സുരക്ഷിത സംഘാടനവും ദീർഘകാല നേട്ടങ്ങളുമാണ് സെഷനിൽ ചർച്ച ചെയ്തത്.

2034 ഫിഫ ലോകകപ്പിന് സൗദി ആതിഥേയത്വം വഹിക്കുന്നത് പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്താനും ശേഷി വർധിപ്പിക്കാനും ലെഗസി സൃഷ്ടിക്കാനുമുള്ള അവസരമാണെന്നും അൽവാസിൽ പറഞ്ഞു. നൂതന സുരക്ഷാ നടപടികൾ, ആധുനിക സാങ്കേതികവിദ്യകൾ, ശേഷി വർധിപ്പിക്കാനുള്ള സംരംഭങ്ങൾ, ഭീഷണികളെ നേരിടാൻ അന്താരാഷ്ട്ര പങ്കാളികളുമായുള്ള പങ്കാളിത്തം എന്നിങ്ങനെ രാജ്യത്തിന്റെ സമഗ്ര തയ്യാറെടുപ്പുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാന കായിക മത്സരങ്ങളുടെ സുരക്ഷക്ക് രാജ്യങ്ങൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും അൽവാസിൽ വ്യക്തമാക്കി.

TAGS :

Next Story