Quantcast

പ്രധാന വിമാനത്താവളങ്ങളുടെ പട്ടികയിൽ തിളങ്ങി ജിദ്ദ വിമാനത്താവളം; ആ​ഗോളതലത്തിൽ മൂന്നാം സ്ഥാനം

കഴിഞ്ഞ വർഷത്തേക്കാൾ 17 സ്ഥാനങ്ങൾ മുന്നോട്ട് കയറി ജിദ്ദ വിമാനത്താവളം ഇപ്പോൾ 27-ാം സ്ഥാനത്താണ്

MediaOne Logo

Web Desk

  • Published:

    27 March 2026 12:35 PM IST

Jeddah Airport shines in list of major airports; ranks third globally
X

റിയാദ്: ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ആഗോളതലത്തിൽ പുതിയൊരു ചരിത്രനേട്ടം കൂടി കൈവരിച്ചു. പ്രശസ്ത ഏജൻസിയായ 'സ്കൈ ട്രാക്സ്' 2026-ലെ റാങ്കിങ് പ്രകാരം, വർഷം തോറും 5 മുതൽ 6 കോടി വരെ യാത്രക്കാർക്ക് സേവനം നൽകുന്ന മെഗാ എയർപോർട്ട് വിഭാഗത്തിൽ ജിദ്ദ വിമാനത്താവളം ലോകത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി.

ലോകത്തെ മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിൽ കഴിഞ്ഞ വർഷത്തേക്കാൾ 17 സ്ഥാനങ്ങൾ മുന്നോട്ട് കയറി ജിദ്ദ വിമാനത്താവളം ഇപ്പോൾ 27-ാം സ്ഥാനത്താണ്. ലോകത്ത് ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനവും ജിദ്ദ കരസ്ഥമാക്കി. ലണ്ടനിൽ നടന്ന 'പാസഞ്ചർ ടെർമിനൽ എക്സ്പോ'യിലാണ് ഈ ആഗോള അംഗീകാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.

സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസരിച്ച് വിമാനത്താവളത്തിലെ സേവന നിലവാരം മെച്ചപ്പെടുത്തിയതാണ് ഈ വിജയത്തിന് പിന്നിലെന്ന് ജിദ്ദ എയർപോർട്ട്സ് കമ്പനി സിഇഒ മസെൻ ജോഹർ പറഞ്ഞു. യാത്രക്കാർക്ക് ലോകോത്തര അനുഭവം നൽകുന്നതിനായി നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ്, ഉംറ തീർത്ഥാടകരുടെ പ്രധാന കവാടം എന്ന നിലയിൽ ഈ നേട്ടം വിമാനത്താവളത്തിന്റെ ആഗോള പദവി ഉയർത്തുകയും കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുകയും ചെയ്യും.

TAGS :

Next Story