ജിദ്ദയിൽ പുതിയ 2 ബസ് സർവീസുമായി ജിദ്ദ ട്രാൻസ്പോർട്ട് അതോറിറ്റി; ഷവ്വാൽ രണ്ട് മുതൽ സർവീസ് തുടങ്ങും
ദിവസവും വൈകുന്നേരം 4:00 മുതൽ രാത്രി 11:00 വരെയായിരിക്കും സർവീസ്

റിയാദ്: ജിദ്ദ നഗരത്തിലെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി പുതിയ രണ്ട് ബസ് റൂട്ടുകൾ കൂടി പ്രഖ്യാപിച്ചു. ഈദ് അൽ ഫിത്വറിന്റെ രണ്ടാം ദിനം മുതൽ റൂട്ട് 15, റൂട്ട് 16 എന്നിവ പ്രവർത്തനക്ഷമമാകും. ദിവസവും വൈകുന്നേരം 4:00 മുതൽ രാത്രി 11:00 വരെയായിരിക്കും സർവീസ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ പുലർച്ചെ രണ്ട് വരെയും സർവീസുണ്ടാകും.
റൂട്ട് 15 പ്രിൻസ് സുൽത്താൻ റോഡിലും, കോർണിഷും പ്രിൻസ് ഫൈസൽ ബിൻ ഹമദ് റോഡും ബന്ധിപ്പിക്കുന്ന റൂട്ട് 16 ലുമാണ് പുതിയ സർവീസുകൾ. ഓരോ ദിവസങ്ങളിലും 35 ട്രിപ്പുകളാണ് സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്. ഓരോ 45 മിനുട്ടിലും സർവീസ് ഉണ്ടാകും. പുതിയ റൂട്ടുകളറിയാനും കൂടുതൽ ബസ് സർവീസുകളെക്കുറിച്ച് മനസ്സിലാക്കാനും ജിദ്ദ ബസ് ആപ് സന്ദർശിക്കാൻ അധികൃതർ നിർദേശിച്ചു.
Next Story
Adjust Story Font
16

