Quantcast

ഇനി സ്വൽപ്പം ലക്ഷ്വറിയാകാം... ആഡംബര വാട്ടർ ടാക്‌സി ബോട്ടിറക്കി ജിദ്ദ ട്രാൻസ്‌പോർട്ട്

ആദ്യ ഘട്ടത്തിൽ സേവനം ജിദ്ദ യാച്ച് ക്ലബ്ബിൽ

MediaOne Logo

Web Desk

  • Published:

    1 May 2026 5:13 PM IST

Jeddah Transport launches luxury water taxi boat
X

ജിദ്ദ: പുതിയ ആഡംബര ബോട്ട് പുറത്തിറക്കി ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി. വാട്ടർ ടാക്‌സി സിസ്റ്റത്തിന്റെ ഭാഗമായാണ് ബോട്ട്. 14.30 മീറ്റർ നീളവും 3.24 മീറ്റർ വീതിമുണ്ട്. പ്രവർത്തനക്ഷമതയും യാത്രാസുഖവും വർധിപ്പിക്കുന്ന നൂതന സാങ്കേതിക സവിശേഷതകളുള്ളതാണിത്. ആദ്യ ഘട്ടത്തിൽ ജിദ്ദ യാച്ച് ക്ലബ്ബിലാണ് സേവനം ലഭ്യമാകുക. ഭാവിയിൽ കടൽത്തീരത്തെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

2271 ലിറ്റർ ഇന്ധന ടാങ്കും 283 ലിറ്റർ വാട്ടർ ടാങ്കും പുതിയ ആഡംബര ബോട്ടിലുണ്ട്. ഇടയ്ക്കിടെ ഇന്ധനം നിറയ്ക്കാതെ തുടർച്ചയായി ഓടാൻ ഇത് സഹായിക്കുന്നു. പരമാവധി 880 ഹോഴ്‌സ്പവറുള്ള ഇന്റേണൽ എഞ്ചിനുകളും 1400 വരെ ഹോഴസ്പവറുള്ള എക്‌സ്‌റ്റേണൽ എഞ്ചിനുകളും സജ്ജീകരിച്ചിട്ടുണ്ട്. ജിദ്ദ ഗവർണർ പ്രിൻസ് സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി അടുത്തിടെ സർവീസ് ഉദ്ഘാടനം ചെയ്തിരുന്നു.


TAGS :

Next Story