Quantcast

ജുബൈൽ തനിമ-മലർവാടി സംയുക്ത ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ മുന്നൂറിലേറെ പേർ സംഗമത്തിൽ പങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2024-03-28 10:02:58.0

Published:

28 March 2024 3:30 PM IST

Jubail Tanima-Malarwadi organized a joint Iftar meet
X

ജുബൈൽ: ജുബൈൽ തനിമ സാംസ്‌കാരിക വേദിയും മലർവാടി ബാലസംഘവും സംയുക്തമായി കോർണിഷിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ മുന്നൂറിലേറെ പേർ പങ്കെടുത്തു. പുണ്യമാസത്തിന്റെ ദിനങ്ങളിലുള്ള പ്രാർത്ഥനകളും സൽകർമങ്ങളും ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്ന് തനിമ സാംസ്‌കാരിക വേദി പ്രസിഡന്റ് സലാഹുദ്ധീൻ ചേന്ദമംഗല്ലൂർ പറഞ്ഞു. സംഗമത്തോടനുബന്ധിച്ചുള്ള റമദാൻ സന്ദേശത്തിൽ സദസ്സിനോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ഏത് സാഹചര്യത്തിലും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കേണ്ടത് മനുഷ്യ സമൂഹത്തിന്റെ ബാധ്യതയാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ഡോ. ജൗഷീദ് മഗ്രിബ് നമസ്‌കാരത്തിന് നേതൃത്വം നൽകി. മുഹമ്മദലി തളിക്കുളം, നജീബ്, അബ്ദുല്ല സയ്ദ്, റിജുവാൻ, അബ്ദുൾറഹ്‌മാൻ മനക്കൽ, സുബൈർ, ശൈഫാൻ, ഷബീർ, ഷാൻ, സമീന, ഫിദ നസീഫ (മലർവാടി കോഓർഡിനേറ്റർ), ശിബിന, നൂർജഹാൻ, രഹ്ന, ഷറഫ, ഫാസില , ഷനൂബ, മിൻസിയ, സഹീറ, ഷാദിയ തുടങ്ങിയവർ ഇഫ്താർ നിയന്ത്രിച്ചു.

TAGS :

Next Story