കെ.എം.സി.സി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി ഗസ്സ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു

ദമ്മാം: ദമ്മാം മലപ്പുറം ജില്ലാ കെ.എം.സി.സി ഗസ്സ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലം എം.എല്‍.എ ടി.വി ഇബ്രാഹിം മുഖ്യാതിഥിയായി. പട്ടിണിയും, ദുരിതവും ബോംബുകളും പെയ്യുന്ന ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ട് ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതയാണെന്നും, കാലം മാപ്പ് നല്‍കാത്ത ധ്വംസനം ആണെന്നും അദ്ദേഹം പറഞ്ഞു. ഒലീവ് പൂത്തു, ഗസ്സയില്‍ നീതി പുലരും കാലത്തോളം മുസ്ലീം ലീഗിന്റെ പിന്തുണയും പ്രാര്‍ത്ഥനയും ഫലസ്തീന്‍ ജനതയ്ക്ക് ഒപ്പം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അബു ജീര്‍ഫാസ് ഹുദവി ഐക്യദാര്‍ഢ്യ പ്രഭാഷണവും, പ്രാര്‍ത്ഥനയും നടത്തി. സൗദി കിഴക്കന്‍ പ്രവിശ്യ കെസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ ഹുസ്സൈന്‍ കെ പി അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ അഷ്റഫ് മഡാന്‍, സൗദി കിഴക്കന്‍ പ്രവിശ്യയിലെ കെ.എം.സി.സി നേതാക്കളായ അലിക്കുട്ടി ഒളവട്ടൂർ, സൈന്‍ കുമിളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി സഹീര്‍ മജ്ദാല്‍ മുദ്രാവാക്യ പ്രകടനത്തിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ജവഹര്‍ കുനിയില്‍ സ്വാഗതവും മുഹമ്മദ് കരിങ്കപ്പാറ നന്ദിയും പറഞ്ഞു. ബഷീര്‍ ആലുങ്കല്‍, റിയാസ് മമ്പാട്, അഷ്റഫ് ക്ലാരി, ഉസ്മാന്‍ പൂണ്ടോളി, നസീര്‍ ബാബു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Adjust Story Font
16

