ചരക്കു നീക്കം വേഗത്തിൽ...; സൗദിയിൽ കൂടുതൽ സ്റ്റേഷനുകൾക്ക് കണ്ടെയ്നർ ട്രെയിൻ സർവീസ് നടത്താൻ അനുമതി
പ്രാദേശിക, ഗള്‍ഫ് വിപണികള്‍ക്ക് കരുത്ത് പകരും

റിയാദ്: രാജ്യത്തെ ലോജിസ്റ്റിക്സ് മേഖലയ്ക്ക് കരുത്തുപകരാൻ സൗദി റെയിൽവേ കമ്പനിക്ക് (SAR) കൂടുതൽ സ്റ്റേഷനുകളിൽ നിന്ന് കണ്ടെയ്നർ ട്രെയിനുകൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് അനുവദിച്ച് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി. രാജ്യത്തെ പ്രധാന തുറമുഖങ്ങളെയും ചരക്ക് നീക്ക കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുക. പ്രാദേശിക, ഗൾഫ് വിപണികളിലേക്ക് ആവശ്യമായ ചരക്കുകള്‍ വേഗത്തിലും സുരക്ഷയോടെയും എത്തിക്കാന്‍ ഇത് വഴി സാധിക്കും.
രാജ്യത്തെ വിവിധ പ്രവിശ്യകള്‍ തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനൊപ്പം അയൽരാജ്യങ്ങളുമായുള്ള ചരക്ക് കൈമാറ്റത്തിനും ഇത് പുതിയ വഴികൾ തുറക്കും. മേഖലയിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാതലത്തിലാണ് നടപടി. അന്താരാഷ്ട്ര നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ചരക്ക് നീക്കം ഉറപ്പാക്കുക. നിലവിൽ പ്രതിദിനം 2,500-ലധികം കണ്ടെയ്നറുകളാണ് ട്രെയിനുകൾ വഴി കൊണ്ടുപോകുന്നത്. പുതിയ അനുമതി ലഭിച്ചതോടെ ചരക്ക് നീക്കത്തിന്റെ അളവ് വലിയ തോതിൽ വർധിപ്പിക്കാൻ റെയില്‍വേക്ക് സാധിക്കും.
Adjust Story Font
16

