Quantcast

സൗദിയില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-04-04 17:27:47.0

Published:

4 April 2023 10:54 PM IST

saudi malayalee, malayalee death
X

ദമ്മാം: സൗദിയിലെ ദമ്മാം അല്‍ഖോബാറില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ ആയിക്കര സ്വദേശി സര്‍ഫ്രാസ് മഹമൂദ് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മൂന്ന് വര്‍ഷമായി ബില്‍ഡിംഗ് കമ്പനിയില്‍ മാനേജറായി ജോലി ചെയ്തു വരികയായിരുന്നു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി ദമ്മാമില്‍ മറവ് ചെയ്യും. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

TAGS :

Next Story