Quantcast

സൌദിയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മലപ്പുറം പെരിന്തല്മണ്ണ സ്വദേശി കുന്നത്തുംപീടിക വീട്ടില്‍ അബ്ദുല്‍ റഫീഖാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-07-06 12:50:13.0

Published:

6 July 2023 6:19 PM IST

Malayali died of heart attack in Saudi
X

റിയാദ്: സൌദിയിലെ ഹുഫൂഫില് മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം പെരിന്തല്മണ്ണ സ്വദേശി കുന്നത്തുംപീടിക വീട്ടില്‍ അബ്ദുല്‍ റഫീഖാണ് മരിച്ചത്. താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 30 വര്‍ഷമായി ഹുഫൂഫില്‍ ഫര്‍ണീച്ചര്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം അല്‍ഹസ്സ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നേതൃത്വം നല്കുന്ന സാമുഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്.

TAGS :

Next Story