നമസ്കാരത്തിനിടെ ഹൃദയാഘാതം; ദമ്മാമില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം ആലുവ ചാലക്കൽ സ്വദേശി അബ്ദുൽ സത്താർ (57) ആണ് മരിച്ചത്

ദമ്മാം: ദമ്മാമിലെ താമസ സ്ഥലത്ത് പ്രഭാത നമസ്കാരത്തിനിടെ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ആലുവ ചാലക്കൽ സ്വദേശി അബ്ദുൽ സത്താർ (57) ആണ് മരിച്ചത്. സന്ദര്‍ശന വിസയില്‍ കൂടെയുണ്ടായിരുന്ന ഭാര്യയെ ഇന്നലെ രാത്രി നാട്ടിലേക്ക് വിമാനം കയറ്റി വിട്ട് റൂമിലെത്തിയതായിരുന്നു സത്താര്‍. നാട്ടിലെത്തിയ ഭാര്യ ഉച്ച കഴിഞ്ഞിട്ടും സത്താറിനെ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് കൂട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
താമസ സ്ഥലത്തെത്തിയ കൂട്ടുകാര്‍ റൂം ഉള്ളില്‍ നിന്നും പൂട്ടിയ നിലയില്‍ കണ്ടെത്തി. അകത്ത് നിന്ന് ഫോണ് റിങ് ചെയ്യുന്ന ശബ്ദവും കേട്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. റൂം തുറക്കുമ്പോള്‍ സുജൂദില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു സത്താറെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു.
പ്രഭാത നമസ്കാരത്തിന് തൊട്ട് മുമ്പ് വരെ സുഹൃത്തുക്കള്‍ക്ക് വാട്സപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നതായും ഇവര്‍ പറയുന്നു. 26 വര്‍ഷമായി കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ സുപ്പര്‍വൈസറായി ജോലി ചെയ്തു വരികയാണ്. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു
Adjust Story Font
16

