Quantcast

മലയാളി ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു

ഭാര്യയ്‌ക്കൊപ്പം ഹജ്ജ് പൂർത്തീകരിച്ച് മദീന സന്ദർശനത്തിനെത്തിയതായിരുന്നു

MediaOne Logo

Web Desk

  • Published:

    3 July 2025 4:59 PM IST

Malayali Hajj pilgrim dies in Medina
X

മദീന: മലയാളി ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തിയ കണ്ണൂർ തില്ലങ്കരി സ്വദേശി കരുവള്ളി അബ്ദുൽ അസീസ് (68) ആണ് മരിച്ചത്. ഭാര്യയ്‌ക്കൊപ്പം ഹജ്ജ് പൂർത്തീകരിച്ച് മദീന സന്ദർശനത്തിനെത്തിയതായിരുന്നു.

കഴിഞ്ഞ ദിവസം അസുഖത്തെ തുടർന്നു മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. റിയാദിലുള്ള മകൻ മദീനയിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മരണാനന്തര കർമ്മങ്ങൾക്കും മറ്റും മദീന കെഎംസിസി വെൽഫെയർ വിങ് സഹായത്തിനുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കം നടത്തും.

TAGS :

Next Story