Quantcast

സൗദിയിലെ ദമ്മാമില്‍ മലയാളി കൊല്ലപ്പെട്ടു

തിരുവനന്തപുരം അതിയന്നൂര്‍ ബാലരാമപുരം സ്വദേശി അഖില്‍ അശോക കുമാര്‍ സിന്ധു (28) ആണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2025-09-21 12:37:42.0

Published:

21 Sept 2025 4:12 PM IST

സൗദിയിലെ ദമ്മാമില്‍ മലയാളി കൊല്ലപ്പെട്ടു
X

ദമ്മാം: ദമ്മാമിലെ വാദിയയില്‍ മലയാളിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അതിയന്നൂര്‍ ബാലരാമപുരം സ്വദേശി അഖില്‍ അശോക കുമാര്‍ സിന്ധു (28) ആണ് കൊല്ലപ്പെട്ടത്. കേസില്‍ സ്വദേശി പൗരനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പരസ്പരമുണ്ടായ അടിപിടിയില്‍ സ്റ്റയര്‍കേസ് വഴി താഴേക്ക് വീണാണ് മരണം.

വ്യാഴാഴ്ച രാത്രി ഖത്തീഫില്‍ നിന്നും വാദിയയിലേക്ക് പോയതാണ് അഖില്‍. എന്നാല്‍ എന്തിനാണ് വാദിയയിലെത്തിയത് എന്നതില്‍ വ്യക്തതയില്ല. എ.സി ടെക്നീഷ്യനായി ഏഴ് വര്‍ഷമായി ദമ്മാമിലെ ഖത്തീഫില്‍ ജോലി ചെയ്തു വരികയാണ് അഖില്‍. സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ ഭാര്യയും മാതാപിതാക്കളും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ട് വര്‍ഷം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി വിവാഹം കഴിഞ്ഞ് ഇദ്ദേഹം സൗദിയില്‍ തിരിച്ചെത്തിയത്. സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ നാസ് വക്കത്തിന്‍റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും. കേസന്വേഷണം തുടരുന്നുണ്ട്.

TAGS :

Next Story