ഇഖാമയില്ലാതെ മലയാളി സൗദിയിൽ കുടുങ്ങിയത് ഏഴ് വർഷം; ഒടുവിൽ അസുഖ ബാധിതനായി നാട്ടിലേക്ക്
കൊല്ലം പുനലൂർ സ്വദേശിയാണ് നാട്ടിലേക്ക് മടങ്ങിയത്

ദമ്മാം: സൗദിയിലെ ദമ്മാമിൽ നിയമകുരുക്കിലകപ്പെട്ട് ഏഴ് വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മലയാളി ഒടുവിൽ നാട്ടിലേക്ക് മടങ്ങി. കൊല്ലം പുനലൂർ സ്വദേശി കുഞ്ഞാപ്പി ബാബുകുട്ടിയാണ് മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് ഒടുവിൽ നാടണഞ്ഞത്. സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെയാണ് മടക്കം.
35 വർഷമായി ദമ്മാമിൽ പ്രവാസിയായിരുന്നു പുനലൂർ സ്വദേശി കുഞ്ഞാപ്പി ബാബുകുട്ടി. ഹുറൂബ് അഥവ ഒളിച്ചോട്ടത്തിൽ പെട്ട് ഏഴ് വർഷമായി ഇഖാമയോ മെഡിക്കൽ ഇൻഷൂറൻസോ ഇല്ലാതെയാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ഒടുവിൽ കിഡ്‌നി സംബന്ധമായ അസുഖ ബാധയെ തുടർന്ന് ചികിത്സ തേടിയെത്തിയപ്പോഴാണ് സാമൂഹിക പ്രവർത്തകർ വിവരമറിയുന്നത്. സാമൂഹിക പ്രവർത്തകരായ മഞ്ജുവിന്റെയും മണിക്കുട്ടന്റെയും നേതൃത്വത്തിൽ എംബസിയിൽ ബന്ധപ്പെട്ട് യാത്ര രേഖകൾ തയ്യാറാക്കി. ശേഷം ലേബർ ഓഫീസിന്റെയും തർഹീലിന്റെയും സഹായത്തോടെ ഫൈനൽ എക്‌സിറ്റും നേടി. സുമനസ്സുകൾ സമ്മാനിച്ച വിമാന ടിക്കറ്റ് കൂടി ലഭിച്ചതോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
Adjust Story Font
16

