Quantcast

സൗദി മസാം പദ്ധതി; കഴിഞ്ഞയാഴ്ച യമനിൽ നിന്ന് നീക്കം ചെയ്തത് 1600 ലധികം മൈനുകൾ

യമനിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതിയാണ് മസാം

MediaOne Logo

Web Desk

  • Published:

    1 Jun 2026 4:58 PM IST

സൗദി മസാം പദ്ധതി; കഴിഞ്ഞയാഴ്ച യമനിൽ നിന്ന് നീക്കം ചെയ്തത് 1600 ലധികം മൈനുകൾ
X

റിയാദ്: സൗദി മസാം പദ്ധതിയുടെ ഭാ​ഗമായി യമനിലെ വിവിധയിടങ്ങളി‍ൽ നിന്ന് കഴിഞ്ഞയാഴ്ച നീക്കം ചെയ്തത് 1,609 മൈനുകൾ. 21 ആന്റി ടാങ്ക് മൈനുകൾ, 4 ആന്റി പേർസണൽ മൈനുകൾ, കൂടാതെ 1,584 സ്ഫോടക വസ്തുക്കളും കണ്ടെത്തി നശിപ്പിച്ചു. യമനിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതിയാണ് മസാം.

ഏദൻ ഗവർണറേറ്റിൽ നിന്ന് 186 സ്ഫോടക വസ്തുക്കളും ഹളർമൗത്തിലെ അൽ മുകല്ല ജില്ലയിൽ നിന്ന് 4 ആന്റി പേർസണൽ മൈനുകളും 1,216 സ്ഫോടക വസ്തുക്കളും കണ്ടെത്തി നിർവീര്യമാക്കി. മആരിബ് ​ഗവർണറേറ്റിൽ നിന്ന് 17 ആന്റി ടാങ്ക് മൈനുകളും 176 സ്ഫോടക വസ്തുക്കളും, അൽ മുക്ക ജില്ലയിൽ നിന്ന് 4 ആന്റി ടാങ്ക് മൈനുകളും 5 സ്ഫോടക വസ്തുക്കളും, സലൂഹ് ജില്ലയിൽ നിന്ന് ഒരു സ്ഫോടക വസ്തുവും കണ്ടെത്തി നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.

ഇതോടെ മെയ് മാസത്തിൽ ആകെ 6,323 ലധികം മൈനുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി നശിപ്പിച്ചു. അതേസമയം, പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ യമനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നീക്കം ചെയ്ത മൈനുകളുടെയും മറ്റ് സ്ഫോടക വസ്തുക്കളുടെയും എണ്ണം 5.64 ലക്ഷത്തിലധികമായതായും അധികൃതർ അറിയിച്ചു.

TAGS :

Next Story