Quantcast

വൻ ലഹരിമരുന്ന് വേട്ട; സൗദിയിൽ ഒരാഴ്ചക്കിടെ 1,000 ത്തിലധികം കള്ളക്കടത്ത് കേസുകൾ പിടികൂടി

62 കേസുകളിലായി വിവിധയിനം മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്

MediaOne Logo

Web Desk

  • Published:

    18 April 2026 9:52 PM IST

Massive drug bust; More than 1,000 smuggling cases arrested in Saudi Arabia in one week
X

റിയാദ്: സൗദി അറേബ്യയുടെ കര, നാവിക, വ്യോമ അതിർത്തികൾ വഴി കടത്താൻ ശ്രമിച്ച നിരോധിത വസ്തുക്കളുടെ ശേഖരം സൗദി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി. ഏപ്രിൽ 18 ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഒരാഴ്ചക്കിടെ 1,008 കള്ളക്കടത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 62 കേസുകളിലായി വിവിധയിനം മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. ഇതിൽ നിരോധിത വസ്തുക്കൾ 418 എണ്ണവും, സിഗരറ്റ് ഉൾപ്പെടെയുള്ള പുകയിലയുമായി ബന്ധപ്പെട്ട 2,263 കേസുകളുമുണ്ട്. നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച 19 സാമ്പത്തിക ഇടപാടുകളും പിടികൂടിയിട്ടുണ്ട്.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹത്തെ ലഹരിയുടെയും മറ്റ് അപകടകരമായ വസ്തുക്കളുടെയും കടന്നുകയറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി കസ്റ്റംസ് പരിശോധനകൾ കൂടുതൽ കർശനമാക്കിയതായി അധികൃതർ അറിയിച്ചു. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ഈ നടപടികൾ ഏകോപിപ്പിക്കുന്നത്.

TAGS :

Next Story