മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ്: സൗദിയിൽ രജിസ്‌ട്രേഷൻ തുടങ്ങി

സൗദിയിലെ റിയാദിലും ദമ്മാമിലും മീഡിയവൺ ഒരുക്കുന്ന ഫ്യൂച്ചർ സമ്മിറ്റിന്റെ രജിസ്‌ട്രേഷന് തുടക്കമായി. ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് ആദ്യ രജിസ്‌ട്രേഷൻ നടത്തി ഉദ്ഘാടനം ചെയ്തു. സൗദി ദിനത്തോട് ചേർന്ന് ഈ മാസം 22നും, 23നുമാണ് ഫ്യൂച്ചർ സമ്മിറ്റ്. സൗദി മന്ത്രാലയത്തിലെ ഉന്നതരും വിവിധ രംഗങ്ങളിലെ പ്രമുഖരും ബിസിനസുകാരും ചടങ്ങിൽ സംബന്ധിക്കും.
സൗദിയിലെ ബിസിനസ്സുകാർക്കും നിക്ഷേപകർക്കും വ്യാപാരികൾക്കും ബിസിനസിലേക്ക് കടക്കാനിരിക്കുന്നവർക്കുമായി മീഡിയവൺ സൗദിയുമായി ചേർന്നൊരുക്കുന്ന കോൺക്ലേവാണ് ഫ്യൂച്ചർ സമ്മിറ്റ്. സൗദിയിലെ എന്റർപ്രിന്വേഴ്‌സ്, സ്റ്റാർട്ടഅപ്പ് ഫൗണ്ടേഴ്‌സ്, കോർപറേറ്റ് പ്രഫഷണലുകൾ, ബിസിനസ് സ്റ്റുഡൻസ്, ഇൻവെസ്റ്റേഴ്‌സ് എന്നിവർക്കെല്ലാം ഫ്യൂച്ചർ സമ്മിറ്റിൽ പങ്കുചേരാം. സൗദിയിലെ ബഖാല രംഗത്ത് വിജയിച്ചവരും നിക്ഷേപകരും മുതൽ വൻകിട കോർപറേറ്ററുകൾ വരെ ഫ്യൂച്ചർ സമ്മിറ്റിൽ ഒന്നിച്ചെത്തും.. സൗദിയുടെ മുഴുവൻ ഭാഗങ്ങളിലും നെറ്റ് വർക്കുള്ള മീഡിയവിന്റെ ഫ്യൂച്ചർ സമ്മിറ്റിലേക്ക് അതിഥികളായി സൗദി മന്ത്രാലയത്തിലെ ഉന്നതർക്കൊപ്പം കേരളത്തിലെ പ്രമുഖരുമുണ്ടാകും. രജിസ്‌ട്രേഷനിലൂടെ മാത്രമാണ് ഫ്യൂച്ചർ സമ്മിറ്റിലേക്ക് പ്രവേശനം.
രജിസ്‌ട്രേഷന് ഇപ്പോൾ തന്നെ https://futuresummit.mediaoneonline.com/ എന്ന വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്യാം. ഇതിൽ നിന്നും ദമ്മാമോ റിയാദോ എന്നത് ചൂസ് ചെയ്ത ശേഷം ആവശ്യമായ വിവരങ്ങൾ നൽകിയാൽ രജിസ്ട്രഷൻ പൂർത്തിയാക്കാം. ടിക്കറ്റില്ലാതെ പ്രവേശനമുണ്ടാകില്ല. സൗദിയിലെ ഔദ്യോഗിക ഇന്ത്യൻ ചാനലായ മീഡിയവൺ ഒരുക്കുന്ന ഈ ഉച്ചകോടിക്ക് ഖോബാറിൽ സെപ്തംബർ 22ന് വൈകീട്ട് 3 മുതൽ രാത്രി 11 വരെ ഹോട്ടൽ ഗ്രാന്റ് ഹയാത്താണ് വേദി. റിയാദിൽ 23ന് വൈകീട്ട് 3 മുതൽ 11 വരെ ഹോട്ടൽ വോകോയാണ് വേദി. ഇമോഷണൽ സെയിൽസ് ലീഡർഷിപ്പ് കോച്ചായ റിയാസ് ഹക്കീം..സാങ്കേതിക വിദ്യ ഉപയോഗിച്ച് നമ്മുടെ ബിസിനസിനെ എങ്ങിനെ സൗദിയിൽ മാറ്റാം എന്നതിൽ ഉമർ അബ്ദുസ്സലാം എന്നിങ്ങിനെ പ്രമുഖർ സെഷനുകൾ നയിക്കും. സൗദിയിലുൾപ്പെടെ ജിസിസിയിൽ വിജയകരമായി ബിസിനസ് തുടരുന്ന സക്‌സസ് സ്റ്റോറികൾ പറയുന്ന പ്രത്യേക സെഷൻ.. ഒപ്പം അവരോട് സംവദിക്കാനുള്ള അവസരവും..സൗദിയിൽ വിജയക്കൊടി പാറിച്ചവർക്കായി സൗദി മന്ത്രാലയത്തിലെ ഉന്നതർ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്ന അവാർഡ് നൈറ്റ്..എല്ലാത്തിനും പുറമെ ഇന്ത്യൻ ബിസിനസ് സമൂഹം, ഒരുമിച്ചിരുന്ന് പുതിയ സാധ്യതകളും സഹകരണവും തേടുന്ന നെറ്റ് വർക്കിങ് സെഷനുകൾ എന്നിവയുണ്ടാകും.
Adjust Story Font
16

