Quantcast

മീഡിയവൺ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ് ജിദ്ദ എഡിഷൻ ഒക്ടോബർ ഏഴിന്

ജിദ്ദയിലെ ഹാബിറ്ററ്റ് ഹോട്ടലിൽ നാളെ വൈകുന്നേരം നാല് മണിക്കാണ് പരിപാടി

MediaOne Logo

Web Desk

  • Updated:

    2023-10-06 20:20:48.0

Published:

7 Oct 2023 12:00 AM IST

Jeddah
X

ജിദ്ദ: മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സിന്റെ ജിദ്ദ എഡിഷൻ പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സൗദിയിൽ പത്ത്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മീഡിയവൺ ആദരിക്കുന്ന ചടങ്ങ് ജിദ്ദ കോൺസുൽ ജനറൽ ഉദ്ഘാടനം ചെയ്യും. ജിദ്ദയിലെ ഹാബിറ്ററ്റ് ഹോട്ടലിൽ നാളെ വൈകുന്നേരം നാല് മണിക്കാണ് പരിപാടി.

സി.ബി.എസ്.ഇ, കേരള, ഐ.സി.എ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന് വേണ്ടിയാണ് ജിദ്ദയിലും മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സ് പരിപാടി സംഘടിപ്പിക്കുന്നത്. ഹാബിറ്ററ്റ് ഹോട്ടലിൽ ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പരിപാടി ഉദ്ഘാടനം ചെയ്യും. ജിദ്ദ എഡിഷനിലേക്കുള്ള വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ട്.

ഇഫത്ത് യൂണിവേഴ്‌സിറ്റി ഡീൻ ഡോ.റീം അൽ മദനി, ജെ.എൻ.എച്ച് ഹോസ്പിറ്റൽ ചെയർമാൻ വി.പി മുഹമ്മദ് അലി, ക്ലസ്റ്റർ അറേബ്യ സി.ഇ.ഒ റഹീം പട്ടർകടവൻ എന്നിവർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. ഈ മാസം തന്നെ നടക്കുന്ന റിയാദ്, ദമാം എന്നീ എഡിഷനുകളിലേക്കുള്ള രജിസ്‌ട്രേഷൻ ഇപ്പോൾ തുടരുകയാണ്.

TAGS :

Next Story