Quantcast

ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പുതിയ നിയമം; അപകടം നടന്നാൽ ഉത്തരവാദിത്തം ഉടമക്ക്

ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്

MediaOne Logo

Web Desk

  • Published:

    12 Jun 2026 9:38 PM IST

New law for driverless vehicles; Owner responsible if an accident occurs
X

റിയാദ്: സ്മാർട്ട് ഗതാഗത സാങ്കേതികവിദ്യകളിലും സ്വയം നിയന്ത്രിത വാഹന രംഗത്തുമുള്ള വാഹനങ്ങളുടെ നടത്തിപ്പും ഉത്തരവാദിത്തങ്ങളും നിയന്ത്രിക്കുന്നതിനായി ട്രാഫിക് നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിൽ പുതിയ ഭേദഗതികൾ. ഓടിക്കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളുടെയും ട്രാഫിക് നിയമലംഘനങ്ങളുടെയും നിയമപരമായ ഉത്തരവാദിത്തം വാഹനത്തിന്റെ ഉടമക്കായിരിക്കും എന്ന് പുതിയ ഭേദഗതി വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

പുതിയ നിയമമനുസരിച്ച് ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ ട്രാഫിക് റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്യുന്നതിന് മുമ്പ്, അവയുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി വാങ്ങണം. മറ്റു വാഹനങ്ങൾക്ക് ബാധകമായ ഡ്രൈവിങ് ഓതറൈസേഷൻ നിയമങ്ങൾ ഈ വാഹനങ്ങൾക്ക് ബാധകമായിരിക്കില്ല.

ഔദ്യോഗിക ഗസറ്റായ ഉമ്മുൽ ഖുറായിൽ ഇന്ന് പ്രസിദ്ധീകരിച്ച പുതിയ ഭേദഗതികൾ ഉടനടി പ്രാബല്യത്തിൽ വരും. മനുഷ്യന്റെ ഇടപെടലുകളില്ലാതെ പൂർണമായും സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ബാധ്യതകൾ വ്യക്തമാക്കുന്നതാണ് ഈ ഭേദഗതികൾ. ഇത് ആധുനിക സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട നിയമപരമായ സുതാര്യത ഉറപ്പാക്കുകയും സ്മാർട്ട് ഗതാഗത മേഖലയിലെ ഭാവി വികസനങ്ങൾക്ക് ട്രാഫിക് സംവിധാനങ്ങളെ സജ്ജമാക്കുകയും ചെയ്യും.

TAGS :

Next Story